12 മില്ല്യൺ കാഴ്ചകൾ പിന്നിട്ട് “കാമിനി…”

0
1232
Anugraheethan antony

അനുഗഹീതൻ ആന്റണി എന്ന ചിത്രത്തിലെ ‘കാമിനി..’ ഗാനം പ്രേക്ഷകരെ പ്രത്യേകം പരിചയപ്പെടുത്തേണ്ട കാര്യമില്ല, സാമൂഹിക മാധ്യമങ്ങളിൽ അത്രയേറെ സ്വീകാര്യത ലഭിച്ച ഗാനമാണ് അനുഗഹീതൻ ആന്റണി യിലെ ‘കാമിനി..’ എന്ന് തുടങ്ങുന്ന ഗാനം. ദൃശ്യമികവിലും മികച്ച സംഗീതത്തിലും ഈ ഗാനം മുന്നിൽ നിന്നപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആകാൻ അധികം സമയം ആവശ്യം വന്നിരുന്നില്ല. റിലീസ് ചെയ്ത് ആദ്യ 20 മണിക്കൂറിനുളളിൽ തന്നെ യൂട്യൂബിൽ 6 മില്ല്യൺ കാഴ്ചക്കാരെ സ്വന്തമാക്കാനും ഈ ഗാനത്തിന് കഴിഞ്ഞു. എന്നാൽ ഇപ്പോൾ ഇതേ ഗാനം യൂട്യൂബിൽ 12 മില്യൺ കാഴ്ചക്കാർ പിന്നിട്ടു എന്നതാണ് പുതിയ വിവരം. മനു മഞ്ജിത്തിന്റെ വരികൾക്ക് അരുൺ മുരളീധരനാണ് സംഗീതം നൽകിയത്.

Read Also: റാണ ദഗുബട്ടി വിവാഹിതനാകുന്നു

യുവാക്കളുടെ പ്രിയതാരം സണ്ണി വെയ്‌നും ’96’ എന്ന തമിഴ് ചിത്രത്തിൽ ‘ജാനു’ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധ നേടിയ ഗൗരി ജി കിഷനുമാണ് ‘അനുഗ്രഹീതൻ ആന്റണിയിൽ’ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. നവാഗതനായ പ്രിൻസ് ജോയ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നവീന്‍ ടി മണിലാൽ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നു. ലക്ഷ്യ എന്റര്‍ടെയ്ന്‍മെന്‍സിന്റെ ബാനറില്‍ എം ഷിജിത്താണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

#SarathChandran

Anugraheethan Antony, Sunny Wayne, Gouri G Kishan, Prince Joy, Arun Muraleedharan, Naveen T Manilal, Lakhya Films