തീയറ്ററിൽ റിലീസ് ചെയ്യേണ്ടിയിരുന്ന സിനിമകൾ ഓൺലൈൻ പ്ലാറ്റുഫോമുകളിൽ റിലീസ് ചെയ്യുന്ന തീരുമാനത്തിനെതിരെ തീയറ്റർ ഉടമകൾ പ്രതിഷേധം തുടരവേ. ഈ സാഹചര്യത്തിൽ തന്റെ നിലപാട് വ്യക്തമാക്കുകയാണ് സംവിധായൻ ലിജോ ജോസ് പെല്ലിശ്ശേരി.
“തങ്ങളുടെ സിനിമകൾ എവിടെ പ്രദര്ശിപ്പിക്കണമെന്നു നിർമാതാക്കളും ഏതു സിനിമ പ്രദര്ശിപ്പിക്കണമെന്നു തീയേറ്റേഴ്സും തീരുമാനിക്കട്ടെ. ഇനി അതെങ്ങനെ എവിടെ എപ്പോൾ കാണണമെന്ന് തീരുമാനിക്കാനുള്ള അവകാശം കാഴ്ചക്കാരനുമുണ്ട്.
നിലവിൽ എട്ടും പത്തും മാസം റിലീസിന് കാത്തിരിക്കുക എല്ലാവര്ക്കും ഒരു പോലെ പ്രായോഗികമല്ല എന്നുള്ളത് പരമമായ സത്യം മാത്രം.
ജീവിതം വീണ്ടെടുത്തിട്ടു പോരെ സിനിമ എന്നൊരഭിപ്രായം കൂടിയുണ്ട്.”

ഔദ്യോഗിക ഫേസ്ബുക് പ്രൊഫൈലിലാണ് ലിജോ ജോസ് പെല്ലിശ്ശേരി തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.
കോവിഡ് വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ തീയറ്ററുകൾ അടഞ്ഞു കിടക്കുന്ന സാഹചര്യത്തിൽ ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിച്ച ജയസൂര്യ ചിത്രം ‘സൂഫിയും സുജാതയും’ ഓൺലൈൻ റിലീസിന് തയ്യാറെടുക്കുകയാണ്. ഈ നടപടിക്കെതിരെയാണ് തീയറ്റർ ഉടമകൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. എന്നാൽ സിനിമാ ഇൻഡസ്ടറി വൻ നഷ്ടത്തിൽ തുടരുന്ന സാഹചര്യത്തെ മറികടക്കാനുള്ള അതിജീവന ശ്രമമായാണ് ഓൺലൈൻ റിലീസുമായി മുന്നോട്ട് പോകുന്നതെന്ന് നിർമ്മാതാവ് വിജയ് ബാബു പ്രതികരിച്ചു.
…
Lijo Jose Pellissery, Vijay Babu