‘ജോർജുകുട്ടി’യായി വീണ്ടും മോഹൻലാൽ; ‘ദൃശ്യം’ രണ്ടാം ഭാഗം ചിത്രീകരണം ആരംഭിച്ചു

0
579

വൻ വിജയമായി തീർന്ന മോഹൻലാൽ – ജീത്തു ജോസഫ് ചിത്രമായ ‘ദൃശ്യ’ത്തിന്റെ രണ്ടാം ഭാഗം ചിത്രീകരണം ആരംഭിച്ചു. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ടാണ് ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി മോഹൻലാൽ ഉൾപ്പടെയുള്ള ചിത്രത്തിന്റെ അണിയറപ്രവർത്തകർക്ക് കോവിഡ് പരിശോധന കർശനമാക്കിയിരുന്നു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ തന്നെയാണ് ദൃശ്യത്തിന്റെ രണ്ടാം ഭാഗവും നിർമ്മിക്കുന്നത്.

മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്തിരുന്ന റാം ലോക്ക്ഡൗണിനെ തുടർന്ന് ചിത്രീകരണം നിർത്തിവച്ചിരിക്കുകയാണ്. വിദേശത്തും ‘റാമി’ന് ചിത്രീകരണം ഉള്ളതിനാൽ ചിത്രത്തിന് താത്കാലിക ഇടവേള നൽകിയാണ് ജീത്തു ‘ദൃശ്യം രണ്ടാം’ പതിപ്പ് സംവിധാനം ചെയ്യുന്നത്. ജീത്തു ജോസഫ് തന്നെ തിരക്കഥയൊരുക്കിയ ദൃശ്യം 2ൽ മീന, അൻസിബ, എസ്തർ, സിദ്ദിഖ്, ആശാ ശരത്ത്, സായ്കുമാർ, മുരളി ഗോപി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Drishyam Mohanlal Jeethu Joseph Meena Drishyam 2