മിനിസ്‌ക്രീനിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട സിനിമ എന്ന നേട്ടം സ്വന്തമാക്കി ‘ഫോറൻസിക്’

0
802

2020ൽ മിനിസ്‌ക്രീനിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട സിനിമ എന്ന നേട്ടം സ്വന്തമാക്കി അഖിൽ പോൾ – അനസ് ഖാൻ കൂട്ടുകെട്ട് സംവിധാനം ചെയ്ത ‘ഫോറൻസിക്’. 2020ലെ കണക്കനുസരിച്ച് 14.4 പോയിന്റുകൾ സ്വന്തമാക്കി മോഹൻലാൽ ചിത്രം പുലിമുരുകനെ പിന്തള്ളിയാണ് ‘ഫോറൻസിക്’ ഈ നേട്ടം സ്വന്തമാക്കിയത്. സംവിധായകൻ അഖിൽ പോളാണ് ഈ വിവരം സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തു വിട്ടത്. തീയറ്ററുകളിൽ മികച്ച പ്രതികരണം നേടിയ ചിത്രം കൂടിയാണ് ഫോറൻസിക്. നഗരത്തിൽ നടക്കുന്ന സീരിയല്‍ കൊലപാതകങ്ങളും അതെ തുടര്‍ന്ന് നടക്കുന്ന അന്വേഷണങ്ങളുമാണ് ചിത്രം പറഞ്ഞത്. ടോവിനോ തോമസ് – മമ്ത മോഹൻദാസ് എന്നിവർ ആണ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്.

നിലവിൽ പുലിമുരുഗൻ, ബാഹുബലി, ദൃശ്യം, ലൂസിഫർ, തണ്ണീർമത്തൻ ദിനങ്ങൾ, പ്രേമം എന്നീ ചിത്രങ്ങളാണ് എക്കാലത്തെയും ടെലിവിഷൻ റേറ്റിംഗ് പോയിന്റുകൾ നേടി മുന്നിൽ നിൽക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here