‘കള്ളുകുടിയന്മാര്‍ റോട്ടില്‍ വീണുകിടന്നാല്‍ ആരുമുണ്ടാകില്ല അവരെയൊന്ന് വന്ന് പൊക്കാന്‍, പക്ഷെ..’; നടി ജെന്നിഫറിന്റ പുതിയ വീഡിയോ വൈറൽ

0
2077

ടിക് ടോക് എന്ന സോഷ്യൽ ആപ്പിലൂടെ രസകരമായ വീഡിയോകൾ ചെയ്തു ശ്രദ്ധനേടിയ ആളാണ് അഭിനേത്രിയും തെന്നിന്ത്യൻ മോഡലുമായ ജെന്നിഫർ ആന്റണി. രസകരമായ നിരവധി വീഡിയോകളിലൂടെ ഒന്നരലക്ഷത്തോളം ഫോള്ളവർസ് സ്വന്തമായുള്ള ജനിഫറിന്റെ പതിവ് തമാശ വീഡിയോകളിൽ നിന്ന് വ്യത്യസ്തമായ ഒന്നാണ് ഇപ്പോൾ വൈറൽ ആയത്.

കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് വീണുപോയ ഇന്ത്യൻ എക്കണോമിയെയും ഇന്ത്യയിലെ മദ്യപരേയും കുറിച്ചുള്ള പുതിയ വീഡിയോയിലാണ് രസകരമായ വസ്തുത ജെന്നിഫർ പറയുന്നത്.

‘കള്ളുകുടിയന്മാര്‍ റോട്ടില്‍ വീണുകിടന്നാല്‍ ആരുമുണ്ടാകില്ല അവരെയൊന്ന് വന്ന് പൊക്കാന്‍, ബട്ട് ഇന്ത്യന്‍ ഇക്കോണമി വീണ് കിടക്കുമ്ബോള്‍ കള്ളുകുടിയന്മാരേ ഉണ്ടാകൂ അതിനെയൊന്ന് പൊക്കാന്‍..അല്ലേ?’ 

ലോക്ക്ഡൗണിനെ തുടർന്ന് മദ്യത്തിന് വില കൂട്ടിയ വാർത്തകൾക്കിടയിൽ ആണ് താരത്തിന്റെ ചോദ്യം പ്രസക്തമാകുന്നത്.

“അല്ലേലും കുടിയന്മാരുടെ സങ്കടം ആരോട് പറയാൻ.. ആര് കേൾക്കാൻ.. ! എന്ന പ്രശസ്ത ഡയലോഗ് ആണ് ഈ അവസരത്തിൽ ഓർമ്മ വരുന്നത്.