എസ്.പി. ബാലസുബ്രഹ്‌മണ്യം അന്തരിച്ചു

0
776

ചെന്നൈ: അരനൂറ്റാണ്ടിലേറെയായി വിവിധ ഭാഷകളിൽ നാല്പത്തിനായിരത്തിൽ അധികം ഗാനങ്ങൾ പാടി സംഗീത പ്രേമികളുടെ ഹൃദയങ്ങൾ കീഴടക്കിയ എസ്.പി ബാലസുബ്രഹ്മണ്യം(74) വിട വാങ്ങി. ചെന്നൈ എം.ജി.എം ഹെൽത്ത് കെയറിൽ ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് ഉച്ചയോടെയാണ് അന്തരിച്ചത്.

ഓഗസ്റ്റ് അഞ്ചിന് കോവിഡ് ബാധയെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഓഗസ്റ്റ് 13 രാത്രി വരെ ആരോഗ്യനില തൃപ്തികരമായിരുന്നു. സെപ്റ്റംബറിൽ അദ്ദേഹം കോവിഡ് വിമുക്തനായെങ്കിലും ശ്വസന സംബന്ധമായ പ്രശ്‌നങ്ങൾ അലട്ടിയിരുന്നതിനാൽ അദ്ദേഹം വെന്റിലേറ്ററിൽ തന്നെ തുടരുകയായിരുന്നു. അദ്ദേഹത്തിന്റെ ആരോ​ഗ്യ നിലയിൽ പുരോ​ഗതിയുണ്ടെന്നും ഫിസിയോ തെറാപ്പിയോട് പ്രതികരിക്കുന്നുണ്ടെന്നും മകൻ എസ്.പി ചരൺ സോഷ്യൽ മീഡിയിലൂടെ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായതായി ആരോഗ്യവൃത്തങ്ങൾ കഴിഞ്ഞ ദിവസം വാർത്ത പുറത്തുവിട്ടിരുന്നു.

സാവിത്രിയാണ് എസ്.പി.ബി യുടെ ഭാര്യ. മകന്‍ എസ് പി ബി ചരണ്‍ പ്രശസ്ത ഗായകനാണ്. പല്ലവി എന്നൊരു മകളുമുണ്ട്.